പീരുമേട്: വർദ്ധിച്ചു വരുന്ന ദളിത് പീഡനങ്ങൾക്കും അവകാശ നിഷേധങ്ങൾക്കുമതിരെ ഇൻഡ്യൻ ദളിത് ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവോണ നാളിൽ പീരുമേട് അംബേദ്കർ ഭവനിൽ ഐ ഡി എഫ് മീഡിയ ഉപവാസ സമരം നടത്തി.
സംസ്ഥാന മോഡറേറ്റർ കല്ലറ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ഉപവാസത്തിൽ മീഡിയ കോർഡിനേറ്റർ മാത്യു ചെന്നാട്, കോട്ടയം ജില്ലാ സെക്രട്ടറി എം .എസ് തങ്കപ്പൻ, എസ്.സി/ എസ്.റ്റി.സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രശാന്ത് സി ആർ, സാമൂഹ്യ പ്രവർത്തകൻ മനോജ് അരുവിക്കുഴി, കമ്മ്യൂണിക്കേഷൻ ചീഫ് മെൽവിൻ മാത്യു എന്നിവർ ഉപവസിച്ചു.