പീരുമേട്:ദേശീയ പാത വികസനത്തിന്റെ ഭാഗമായി ദയാവധം കാത്ത് കഴിയുന്ന പെരുവന്താനത്തെ മരമുത്തശ്ശി യെ തിരുവോണ നാളിൽ പൂമര ,തണൽ പ്രകൃതി കുടുംബവും ദേശീയ വായനശാലയുംചേർന്ന്ഓണക്കോടി അണിയിച്ചു. ഏകദേശം മുന്നൂറ് വർഷങ്ങൾക്ക് മുൻപ് റാക്ക് വണ്ടൂർ എന്ന വിദേശി നട്ട് വളർത്തിയ മാവാണ് ഇപ്പോൾ മരമുത്തശ്ശിയായി നില്കുന്നത്. കുറഞ്ഞത് മുപ്പതിനായിരം രൂപയുടെ മാങ്ങ ഒരു വർഷം ലഭിക്കും. മധുരം തുളുമ്പുന്ന അപൂർവ്വ മാങ്ങയാണ് ഇത് .നാടിന് തണലും മധുരവും ദാനം ചെയ്തിരുന്ന മരമുത്തശ്ശി ദേശീയപാത വികസനത്തിൽ പിഴുത് മാറ്റപ്പെട്ടും.
തിരുവോണനാളിൽ ചേർന്ന യോഗത്തിന് ദേശീയ വായനശാല പ്രസിഡന്റ് എൻ.എ ജലീൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. പൂമര തണൽ കോഡിനേറ്റർ സുനിൽ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി എൻ.എ. വഹാബ് . ഷമീർ ഒറ്റപ്പാക്കൽ എന്നിവർ ചേർന്ന് ഓണക്കോടി അണിയിച്ചു. സുഷിത സി. അർജ്ജുൻ , അഭിമന്യു എന്നിവർ പങ്കെടുത്തു.