മുട്ടം: വ്യാപാര സ്ഥാപനത്തിൽ നിന്ന് അയ്യായിരത്തോളം രൂപ മോഷ്ടിച്ചു.മുട്ടത്ത് തോട്ടുങ്കരക്ക് സമീപം പ്രവർത്തിക്കുന്ന എസ് ജെ സോമില്ലിലാണ് വ്യാഴാഴ്ച്ച പുലർച്ചെ സമയത്ത് മോഷണം നടന്നത്.ഇന്നലെ ഉച്ചയോടെയാണ് സ്ഥാപന ഉടമ മോഷണ വിവരം അറിഞ്ഞത്.ചില്ലിന്റെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് സ്ഥാപനത്തിൽ കയറിയത്.സ്ഥാപനത്തിന്റെ മേശയിൽ സൂക്ഷിച്ചിരുന്ന രൂപയാണ് മോഷ്ടിച്ചത്. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ഉളിയും ചുറ്റികയും ഉപയോഗിച്ചാണ് മേശയും അലമാരയും കുത്തിപ്പൊളിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ മുട്ടം പൊലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം അരംഭിച്ചു.മോഷ്ടാവ് മുഖം മറച്ച അവസ്ഥയിലാണ് സി സി ടി വിയിലുള്ള ദൃശ്യങ്ങൾ.