ഇടുക്കി: കോരിച്ചൊരിയുന്ന മഴയിലും ആവേശം തെല്ലും ചോരാതെ ജില്ലയിലെ ഏഴ് യൂണിയനുകളിലും 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ, ഇടുക്കി, പീരുമേട്, നെടുങ്കണ്ടം, മലനാട്, അടിമാലി, രാജാക്കാട് യൂണിയനുകളിലും അതിന് കീഴിലുള്ള ശാഖകളിലുമായിരുന്നു ആഘോഷം. ഗുരുപൂജ, പതാക ഉയർത്തൽ, ഗുരുദേവ കൃതികളുടെ പാരായണം, ഘോഷയാത്ര, വിദ്യാഭ്യാസ അവാർഡ് ദാനം, പ്രഭാഷണം, ആദരിക്കൽ എന്നിവയും ആഘോഷത്തോടനുബന്ധിച്ച് നടന്നു.
തൊടുപുഴ യൂണിയൻ
തൊടുപുഴ യൂണിയനിലെ 46 ശാഖകളിലും ഭക്ത്യാദരപൂർവ്വം വർണ്ണോജ്ജ്വല ഘോഷയാത്ര, ജയന്തിസമ്മേളനം എന്നീ പരിപാടികളോടെ ജയന്തി ആഘോഷിച്ചു. യൂണിയൻ പ്രതിമാമന്ദിരത്തിൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ പീതപതാക ഉയർത്തി. യൂണിയൻ അഡ്മിനിസ്‌ടേറ്റീവ് കമ്മിറ്റിയംഗങ്ങളായ പി.ടി. ഷിബു, കെ.കെ. മനോജ്, സ്മിത ഉല്ലാസ്, സി.വി. സനോജ്, എ.ബി. സന്തോഷ്, യൂണിയൻ പോഷക സംഘടനാ ഭാരവാഹികളായ ഡി. സിബി, രാജേഷ് രാമകൃഷ്ണൻ, ഗിരിജാ ശിവൻ, സി.കെ. അജിമോൻ, എം.എൻ. പ്രദീപ് കുമാർ, സതീഷ് വണ്ണപ്പുറം, ഗോകുൽ കെ.ആർ തുടങ്ങിയവർ വിവിധ ശാഖകളിലെ ആഘോഷങ്ങളിൽ പങ്കെടുത്തു. ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവക്ഷേത്രത്തിൽ വെങ്ങല്ലൂർ കാപ്പ്, ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ ജയന്തി ആഘോഷം നടന്നു. അരിക്കുഴ ശാഖയിൽ ഘോഷയാത്ര, പൊതുസമ്മേളനം ജയന്തി സദ്യ എന്നിവയുണ്ടായിരുന്നു. വഴിത്തല ശാഖയിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമറ്റം, കലൂർ, കുമാരമംഗലം, ഓലിക്കാമറ്റം ശാഖകളിൽ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കോലാനി ശാഖയിൽ ജയന്തി ആഘോഷവും സ്‌കോളർഷിപ്പ് വിതരണവും നടന്നു. കരിമണ്ണൂർ ഗുരുമന്ദിരത്തിൽ വിശേഷാൽ പൂജകൾ, മഹാജയന്തി ഘോഷയാത്ര, ആട്ടക്കാവടി, ചെണ്ടമേളം എന്നിവ നടന്നു. അഡ്വ. എബി ഡി. കോലോത്ത് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ടൗൺ ശാഖയിൽ യൂണിയൻ കമ്മിറ്റിയംഗം വിനോദ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഉടുമ്പന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ പരിയാരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു. ചതയദിന പ്രാർത്ഥനയ്ക്ക് ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് ഉടുമ്പന്നൂർ, കുളപ്പാറ ശാഖകളുടെയും പോഷകസംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാറേക്കവലയിൽ നിന്ന് ആദിവാസികൂത്ത്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ജയന്തി ഘോഷയാത്രയുണ്ടായിരുന്നു. ജയന്തി സമ്മേളനം കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരമറ്റം ശാഖയിൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപുഷ്പാഞ്ജലി, ജയന്തി സമ്മേളനം എന്നിവ നടന്നു. പെരുമ്പിള്ളിച്ചിറ ശാഖയിൽ ദീപാർപ്പണം, ഗുരുസ്മരണ, സമൂഹ പ്രാർത്ഥന എന്നിവ നടന്നു. കോടിക്കുളം ശാഖയിൽ പതാക ഉയർത്തൽ, പ്രാർത്ഥന, വിശേഷാൽ ഗുരുപൂജ, ഘോഷയാത്ര എന്നിവ നടന്നു. പൂമാല ശാഖയിൽ പതാക ഉയർത്തൽ, ഘോഷയാത്ര, വിശേഷാൽ ഗുരുപൂജ, പ്രസാദഊട്ട് എന്നിവ നടന്നു. നാഗപ്പുഴ ഗുരുദേവക്ഷേത്രം, മുള്ളരിങ്ങാട്, മലയിഞ്ചി, വണ്ണപ്പുറം ഗുരുമന്ദിരം, തൊമ്മൻകുത്ത് ശാഖകളിലും ഘോഷയാത്ര സമ്മേളനം എന്നിവയോടെ ആഘോഷിച്ചു. പുറപ്പുഴ ശാഖയിൽ ആഘോഷം ഘോഷയാത്രയോടെ നടന്നു.
ഇടുക്കി യൂണിയൻ
ഇടുക്കി യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചതായി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാറുകണ്ടം, ഇടുക്കി പ്രകാശ്, ചുരുളി, ഡബിൾകട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, കരിക്കിൻമേട്, മണിയാറൻകുടി, കനകക്കുന്ന്, വിമലഗിരി, തങ്കമണി എന്നിവിടങ്ങളിൽ ആഘോഷപരിപാടികൾ നടന്നു. ഗുരുദേവക്ഷേത്രങ്ങളിൽ രാവിലെ ആറിന് നട തുറന്നു. തുടർന്ന് ശാന്തിഹവനം, ഗുരുപൂജ, ഗുരു പുഷ്പാജ്ഞലി എന്നിവ നടന്നു. തുടർന്ന് ശാഖാ ആസ്ഥാനങ്ങളിലും യൂണിയൻ ആസ്ഥാനത്തും രാവിലെ ഒമ്പതിന് പതാക ഉയർത്തി. യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് പി. രാജൻ പതാക ഉയർത്തി. പത്തിന് ഘോഷയാത്രകൾ ആരംഭിച്ചു. വിവിധയിനം താളമേളങ്ങളും നിശ്ചലദൃശ്യങ്ങളും കരകാട്ടം, കരകനൃത്തം, പൂക്കാവടി, അമ്മൻകുടം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയായി. ജയന്തി സമ്മേളനങ്ങളും ജയന്തി സദ്യയും നടന്നു. വിവിധ സമ്മേളനങ്ങളിൽ ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, യൂണിയൻ പ്രസിഡന്റ് പി. രാജൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, യോഗം ഡയറക്ടർ സി.പി. ഉണ്ണി, കൗൺസിലർമാരായ മനേഷ് കുടിയക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാൻകുടി, അനീഷ് പച്ചിലാംകുന്നേൽ, പഞ്ചായത്ത് കമ്മിറ്റി അംഗം ഷീല രാജീവ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ ടീച്ചർ, മിനി സജി, പ്രീത ബിജു, ജോമോൻ കണിയാൻകുടിയിൽ, പി.എൻ. സത്യൻ, മഹേന്ദ്രൻ ശാന്തികൾ, പ്രമോദ് ശാന്തികൾ, വിഷ്ണു രാജു, അനൂപ് പ്ലാക്കൽ എന്നിവർ സംസാരിച്ചു. ക്ഷേത്രങ്ങളിൽ പ്രത്യേകമായി വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു. സമ്മേളനങ്ങളോടനുബന്ധിച്ച് വിദ്യാഭ്യാസ രംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിയ്ക്കുന്നതോടൊപ്പം ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
നെടുങ്കണ്ടം യൂണിയൻ
നെടുങ്കണ്ടം: പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ മുഴുവൻ ശാഖകളിലും അതി വിപുലമായി ഗുരുദേവജയന്തി ആഘോഷിച്ചു. കല്ലാർ ശാഖയിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഉദയഗിരി ശാഖയിൽ പതാക ഉയർത്തൽ, ഘോഷയാത്ര, പൊതു സമ്മേളനം എന്നിവ നടന്നു. നെടുങ്കണ്ടം, ചിന്നാർ, ഉടുമ്പൻചോല, പ്രകാശ്ഗ്രാം ശാഖകളിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. രാമക്കൽമേട് ശാഖയിൽ യൂണിയൻ കൗൺസിലർ ജയൻ കല്ലാർ ചതയ സന്ദേശം നൽകി. കൊമ്പയാർ ശാഖയിൽ യൂണിയൻ കൗൺസിലർ ജയൻ കല്ലാർ, സുരേഷ് ചിന്നാർ, മധു കമലാലയം എന്നിവർ ജയന്തിദിന സന്ദേശം നൽകി. മഞ്ഞപ്പാറ ശാഖയിൽ ജയൻ കല്ലാർ, ഷിജി കെ.ആർ എന്നിവർ ചതയ സന്ദേശം നൽകി. പുഷ്പകണ്ടം ശാഖയിൽ യൂണിയൻ കൗൺസിലർ സി.എം. ബാബു ഉദ്ഘാടനവും മധു കമലാലയും ചതയദിന സന്ദേശവും നൽകി. പാമ്പാടുംപാറ ശാഖയിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ ചതയദിന സന്ദേശം നൽകി. കവുന്തി ശാഖയിൽ പതാക ഉയർത്തൽ, ഗുരുദേവ കൃതികളുടെ പാരായണം, ഘോഷയാത്ര, പ്രസാദ വിതരണം എന്നിവ നടന്നു. തേർഡ് ക്യാമ്പ് ശാഖയിൽ പതാക ഉയർത്തൽ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, പ്രസാദഊട്ട്, ഘോഷയാത്ര എന്നിവ നടന്നു. ആനക്കല്ല് ശാഖയിൽ യൂണിയൻ കൗൺസിലർ കെ.ബി. സുരേഷ് ചതയ ദിന സന്ദേശം നൽകി. കുരുവിക്കാനം ശാഖയിൽ പതാക ഉയർത്തൽ, ഗുരുദേവ കൃതികൾ പാരായണം, ഘോഷയാത്ര. മാവടി ശാഖയിൽ പതാക ഉയർത്തൽ, ഘോഷയാത്ര. പച്ചടി ശാഖയിൽ യൂണിയൻ കൗൺസിലർ പി. മധു, എൻ. ജയൻ എന്നിവർ സന്ദേശങ്ങൾ നൽകി. വിജയപുരം ശാഖയിൽ പതാക ഉയർത്തൽ, ഗുരുദേവ കൃതികളുടെ പാരായണവും ഘോഷയാത്രയും. മഞ്ഞപ്പെട്ടി ശാഖയിൽ പതാക ഉയർത്തൽ, ഗുരുദേവ കൃതികളുടെ പാരായണം, ഘോഷയാത്ര എന്നിവ നടന്നു.
പീരുമേട് യൂണിയൻ
പീരുമേട് യൂണിയന് കീഴിലെ വിവിധ ശാഖകളിൽ പതാക ഉയർത്തൽ, ഗുരുപൂജ, ഘോഷയാത്ര, ചതയപ്രാർത്ഥന, സദ്യ എന്നിവയോടെ വിപുലമായി ജയന്തി ആഘോഷിച്ചു. കറപ്പു പാലം, പെരിയാർ ടൗൺ വണ്ടിപ്പെരിയാർ, ഹെവൻവാലി എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ആഘോഷം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുമളി, ആനവിലാസം, ഡൈമുക്ക്, ചെങ്കര, അട്ടപ്പള്ളം, ശാഖകളിലെ ആഘോഷം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെകട്ടറി കെ.പി. ബിനു ചതയ സന്ദേശം നൽകി. സ്പ്രിംഗ്‌വാലിയിൽ പതാക ഉയർത്തൽ, ഘോഷയാത്ര, ചതയ സദ്യ, വിവിധ പരീക്ഷകളിൽ വിജയികളായവർക്ക് അവാർഡ് വിതരണം എന്നിവയുണ്ടായിരുന്നു. ഏലപ്പാറയിൽ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന ആഘോഷം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാമ്പനാർ ശാഖയിലെ ജയന്തി യാത്ര വനിതാ സംഘം യൂണിയൻ മുൻ പ്രസിഡന്റ് സരോജനി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തേങ്ങാക്കൽ ശാഖയിലും ഫാത്തിമുക്ക് ഗുരുമന്ദിരത്തിലും പതാക ഉയർത്തി. പീരുമേട് ശാഖയിൽ പതാക ഉയർത്തൽ, സമൂഹപ്രാർത്ഥന, സമൂഹസദ്യ, ഘോഷയാത്ര, ഗുരുദേവ സ്മരണ, അനുസ്മരണം തുടങ്ങിയ പരിപാടികളുണ്ടായിരുന്നു.
അടിമാലി യൂണിയൻ
അടിമാലി യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് സുനുരാമകൃഷ്ണന്റെയും സെക്രട്ടറി കെ.കെ. ജയൻ കല്ലാർ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. നൈജു രവീന്ദ്രനാഥിന്റെയും നേതൃത്വത്തിൽ യൂണിയന്റെ കീഴിലുള്ള 27 ശാഖകളിലെയും ചതയദിന ആഘോഷ പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. യൂണിയൻ കൗൺസിലർമാരായ മോഹനൻ തലച്ചിറ, ബിനു കുന്നേൽ, വിക്രമൻ, വിജയൻ പച്ചോലി, മനോജ് കുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ്. കിഷോർ, സെക്രട്ടറി ബാബുലാൽ, വനിതാ സംഘം പ്രസിഡന്റ് കമലകുമാരി ബാബു, സെക്രട്ടറി ജെസി ഷാജി തുടങ്ങിയവർ വിവിധ ശാഖകളിൽ പ്രതിനിധികളായി പങ്കെടുത്തു.
രാജാക്കാട് യൂണിയൻ
രാജാക്കാട് യൂണിയനിലെ എല്ലാ ശാഖകളിലും ഗുരുദേവ ജയന്തി അതിഗംഭീരമായി ആഘോഷിച്ചു. കോരിച്ചൊരിയുന്ന മഴയിലും ഘോഷ യാത്രകൾ നടന്നു. മുഴുവൻ ശാഖാംഗങ്ങളും പീതവസ്ത്രധാരികളായി ഘോഷയാത്രക്ക് മാറ്റുകൂട്ടി. യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ജി. അജയൻ, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് തുടങ്ങിയവർ വിവിധ ശാഖകളിൽ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. മുട്ടുകാട്, ബൈസൺവാലി, ഉപ്പാർ, ദേശിയംകുഞ്ചിത്തണ്ണി, ശ്രീനാരായണപുരം, പന്നിയാർകുട്ടി, മുല്ലക്കാനം, കള്ളിമാലി, മന്ദിരസിറ്റി, മുക്കുടിൽ, രാജാക്കാട്, കനകപ്പുഴ, എൻ.ആർ. സിറ്റി, രാജകുമാരി സൗത്ത്, കുരുവിളാ സിറ്റി, രാജകുമാരി നോർത്ത്, പൂപ്പാറ, സേനാപതി, വട്ടപ്പാറ, ശാന്തൻപാറ എന്നീ ശാഖകളിൽ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങൾ, മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ, വനിത സംഘം യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ, കുടുംബയോഗ യൂണിറ്റ് നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബ യൂണിറ്റ് അടിസ്ഥാനത്തിലായിരുന്നു ഘോഷയാത്രകൾ. യൂണിറ്റുകൾക്ക് ആവേശം പകരാനായി ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു.