ഇടുക്കി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് ഇന്ന് രാജ്യത്ത് കേന്ദ്രസർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ ചെറുതോണിയിൽ നടത്താനിരുന്ന ജില്ലാ ഓണം വരാഘോഷത്തിന്റെ സമാപന സമ്മേളനവും കലാപരിപാടികളും റദ്ദാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ നാളെ രാവിലെ 11ന് വിതരണം ചെയ്യും. ഇന്ന് ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും.