
തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷനും നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ്- 2022 ന്റെ ഭാഗമായി കുട്ടികൾക്ക് ചിത്രരചന, ചെസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ഡോ. എ.പി.ജെ അബ്ദുൾ കലാം ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. രാജൻ നിർവഹിച്ചു. ആർട്ടിസ്റ്റ് സ്വപ്ന അഗസ്റ്റിൻ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ, ഓണോത്സവ് 2022 ന്റെ ജനറൽ കൺവീനർ ടോമി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സജി പോൾ, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെക്രട്ടറി ബെന്നി ഇല്ലിമൂട്ടിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സാലി എസ്. മുഹമ്മദ്, യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി, കമ്മിറ്റി അംഗങ്ങളായ ടോം ചെറിയാൻ, ജിയോ ടോമി, ബിനു കീരിക്കാട്ട്, അരുൺ ജോസ്, രമേഷ് പി.കെ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗം വാട്ടർ കളർ മത്സരത്തിൽ അഭിനവ് എസ് ഒന്നാം സമ്മാനവും ഹരിനന്ദന രണ്ടാം സമ്മാനവും ആഞ്ജലീന ഏഞ്ചൽ മൂന്നാം സമ്മാനവും കരസ്ഥമാക്കി. എൽ.പി വിഭാഗം വാട്ടർകളർ മത്സരത്തിൽ ദേവിക ജ്യോതിഷ് ഒന്നാം സമ്മാനവും ദേവിക പ്രതീഷ് രണ്ടാം സമ്മാനവും നിഹാ മുജീബ് മൂന്നാം സമ്മാനവും നേടി. യു.പി വിഭാഗം പെൻസിൽ ഡ്രോയിങ് മത്സരത്തിൽ കരോളിൻ ഒന്നാം സമ്മാനവും ആഗ്നസ് മേരി രണ്ടാം സമ്മാനവും ഐറിൻ ഷെൽബി മൂന്നാം സമ്മാനവും കരസ്ഥമാക്കി.