vazhathope

ചെറുതോണി: ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷവും വാഴത്തോപ്പ് ശാഖാ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും നടന്നു. ശാഖായോഗത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ക്ഷേത്ര ചടങ്ങുകൾക്ക് മേൽ ശാന്തി പ്രമോദ് ശാന്തിയും പ്രദീഷ് ശാന്തിയും മുഖ്യകാർമ്മികത്വം വഹിച്ചു. താലപ്പൊലി ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടന്നു.. ശാഖായോഗം പ്രസിഡന്റ് ഷാജി തെക്കിലഞ്ഞിയിൽ അധ്യക്ഷത വഹിച്ച സമ്മേളനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ ഉദ്ഘാടനം ചെയ്തു.ഇടുക്കി യൂണിയൻ പ്രസിഡന്റ് പി രാജൻ മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി തോമസ്, സിജി ചാക്കോ , വാഴത്തോപ്പ് പഞ്ചായത്ത് അംഗം സിജി ചാക്കോ , ശാഖാ സെക്രട്ടറി രാജേഷ് പുത്തൽ പുരയ്ക്കൽ, ജോബി കണിയാം കുടിയിൽ, ജോമോൻ കെ എസ്, പ്രകാശ് പി കെ , ബിനു അനാമിക,യൂത്ത് മൂവ്‌മെന്റ് സെക്രട്ടറിഅജേഷ് വള്ളാടിയിൽ വനിതാ സംഘം സെക്രട്ടറിപ്രീത ബിജു തുടങ്ങിയവർ പങ്കെടുത്തു.