ഇടുക്കി: കെ.പി.എം.എസ് ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു. ഇടുക്കി ചേലച്ചുവട്ടിൽ വർണാഭമായ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂണിയൻ പ്രസിഡന്റ് രവി കണ്ട്രമാറ്റം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം ശിവൻ കോഴിക്കാമാലി ജന്മദിന സന്ദേശം നൽകി. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ അനുസ്മരണ സന്ദേശം പറഞ്ഞു. കെ.പി.എം.എസ് ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് ശശികല ബിജു നന്ദി പറഞ്ഞു.