arikuzha

അരിക്കുഴ: 657 ആം നമ്പർ എസ് എൻ ഡി പി ശാഖയിൽ ജയന്തിദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതു സമ്മേളനം തൊടുപുഴ യൂണിയൻ വനിതസംഘം സെക്രട്ടറി ശ്രീമതി സ്മിത ഉല്ലാസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് ലഭിച്ച വിഭ്യാർത്ഥികൾക്ക് ട്രോഫിയും ക്യാഷ് അവാർഡ് വിതരണവും ചെയ്തു. യുവ നോവലിസ്റ്റും അരികുഴ ശാഖ അംഗവുമായ ഐശ്വര്യ വിനീതനെ ചടങ്ങിൽ മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്‌നി ബാബുരാജ് മൊമെന്റോ നൽകി ആദരിച്ചു.ശാഖാ പ്രസിഡന്റ് കെ എസ് വിദ്യാസാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖ സെക്രട്ടറി എം സുകുമാരൻ സ്വാഗതം പറഞ്ഞു.
ടി പി ബാബു ജയന്തി സന്ദേശം നൽകി. ലീന പ്രസാദ് ,മിനി ഗോപൻ, അഖിൽ സുബാഷ്, ഭരത് ഗോപൻ എന്നിവർ ആശംസകൾ നേർന്നു , ബിന്ദു സന്തോഷ് നന്ദി പറഞ്ഞു. ഘോഷയാത്രക്ക് ശേഷം ജയന്തിസദ്യയും നടത്തി.