നെടുങ്കണ്ടം: കേരളാ പുലയർ മഹാസഭ (കെ.പി.എം.എസ്) ഉടുമ്പൻചോല യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് മഹാത്മാ അയ്യങ്കാളി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവയ്ക്ക് ശേഷം നെടുങ്കണ്ടം അർബൻ കോഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.എ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശിവൻ കോഴിക്കാമാലി ജന്മദിന സന്ദേശം നൽകി. ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ വി.വി. ആനന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, സുനീഷ് കുഴിമറ്റം, അജീഷ് മുതുകുന്നേൽ, പ്രശാന്ത് രാജു, അമ്മിണി ഗോപാലകൃഷ്ണൻ, കെ.കെ. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.