കുമളി: കുമളിക്ക് സമീപം ചെളി മടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് നിസ്സാര പരിക്കേറ്റു. ദേശീയപാതയിൽ 183 ൽ ആയിരുന്നു അപകടമുണ്ടായത്. കോട്ടയത്ത് നിന്നും കുമളിയിലേക്ക് വരികയായിരുന്നു ബസ്സിനെ മറികടന്ന് കാറിനെ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയപ്പോൾ തെന്നിമാറി എതിരെ വന്ന കെ.എസ്.ആർ.ടി.സി.യിൽ ഇടക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ബസ്സുകൾക്കും കേടുപാട് സംഭവിച്ചു അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസുകൾ കുമളി ഡിപ്പോയുടേതാണ്.