ആലക്കോട്: ഗൃഹപ്രവേശനത്തിന്റെ അന്ന് മൂന്നു വയസുകാരൻ വീട്ടിലെ മുറിയിൽ കുടുങ്ങി. ഇന്നലെ രാവിലെ10.30നായിരുന്നു സംഭവം. ആലക്കോട് ഇടക്കര മൈക്കിൾ അനു ദമ്പതികളുടെ മകനാണ് മുറിയിൽ കുടുങ്ങിയത്. ഗൃഹപ്രവേശനത്തിന്റെ തിരക്കിലായിരുന്നു വീട്ടുകാർ. ഈ സമയത്ത് മുറിയിൽ കയറിയ കുട്ടി മുറിയുടെ കതകടച്ചു ലോക്കിട്ടതാണ് പ്രശ്‌നമായത്. ഉടൻ തൊടുപുഴ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഇവരെത്തിയാണ് ലോക്കുതുറന്ന് കുട്ടിയെ രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ സലാം, എ.എസ്. അലിയാർ, അൻവർഷാ, മുബാറക്ക്, അയൂബ്, അനൂപ് എന്നിവർ പങ്കെടുത്തു.