cycle
ഓണോത്സവ്- 2022 ന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ ട്രഷർ ഹണ്ട് തൊടുപുഴ എസ്.ഐ ഇ.എൻ. ഷാജി ഫ്ളാഗ് ഓഫ് ചെയ്യുന്നു

തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷനും നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ്- 2022 ന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ ട്രഷർ ഹണ്ട് തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ തൊടുപുഴ എസ്.ഐ ഇ.എൻ. ഷാജി ഫ്ളാഗ് ഓഫ് ചെയ്തു. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുക വഴി ആരോഗ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ജനങ്ങളിലും ആവേശം നിറച്ചു. ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച ട്രഷർ ഹണ്ട് തൊടുപുഴയിൽ ഏഴ് പോയിന്റുകളിലായി 20 കിലോമീറ്റർ താണ്ടി മലബാർ ഗോൾഡിന് മുൻവശം അവസാനിച്ചു. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച്. കനി, ഓണോത്സവ്- 2022 ന്റെ ജനറൽ കൺവീനർ ടോമി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്ദ് മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്ത് കുമാർ, യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സൈക്കിൾ ക്ലബ് പ്രതിനിധി റിന്റു രാജിന്റെ നേതൃത്വത്തിൽ പങ്കെടുത്ത മത്സരാർത്ഥികളിൽ ഒന്നാം സമ്മാനം ജിബി പോൾ മൂവാറ്റുപുഴ, രണ്ടാം സമ്മാനം ബാബു ജോസ് തൊടുപുഴ, മൂന്നാം സമ്മാനം എഡ്വിൻ ജോസഫ് കരിമണ്ണൂർ എന്നിവർ കരസ്ഥമാക്കി.