തൊടുപുഴ: ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂ ഇന്ന് തൊടുപുഴയിലെത്തും. ഇന്ന് വൈകിട്ട് 4.30ന് തൊടുപുഴ ഹൈറേഞ്ച് ഹോട്ടൽ ഹാളിൽ പൗര പ്രമുഖരുമായി അദ്ദേഹം സംവദിക്കും. 13ന് രാവിലെ 11.30ന് കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടക്കുന്ന മണ്ഡലം സമിതി യോഗം ഉദ്ഘാടനം ചെയ്യും. ഒന്നിന് കോവിൽമല രാജാവ് രാമൻ രാജമന്നാനോടൊത്ത് ഭക്ഷണം. വൈകിട്ട് മൂന്നിന് അന്യാർതൊളുവിൽ ബൂത്ത് കമ്മിറ്റിയിൽ പങ്കെടുക്കും.