ചെറുതോണി: ടൗണിൽ കഞ്ചാവ് ബീഡി വിൽപ്പന നടത്തിവന്ന യുവാവടക്കം മൂന്നു പേരെ ഇടുക്കി പൊലീസ് അറസ്റ്റു ചെയ്തു. പൂയംകുട്ടി അരീപ്പറമ്പിൽ ആൽബിൻ (21), തട്ടേക്കാട് ചാരുപാര ആലക്കൽ ബനഡിക്ട് (21), ഇടുക്കി പ്രിയദർശിനിമേട് പുത്തൻപുരക്കൽ നിനീഷ് (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി ടൗണിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കഞ്ചാവ് ബീഡി വിൽക്കുന്നയാളാണ് ആൽബിൻ. കൗമാരക്കാരാണ് ഇയാളുടെ ഇരകൾ. ജില്ലാ ആസ്ഥാനത്തെ കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് ലഹരി വിൽപ്പന. ഇടുക്കി സി.ഐ ജയൻ ബിയുടെ നേതൃത്വത്തിൽ എസ്.ഐ മുഹമ്മദാലി എസ്, സി.പി.ഒമാരായ ശിവകുമാർ, സുരേഷ്, അരുൺ എന്നിവർ ചേർന്ന് രാത്രി നടത്തിയ തിരച്ചിലാണ് പ്രതികൾ കുടുങ്ങിയത്.