 
നെടുങ്കണ്ടം: വിദേശ മദ്യം ചില്ലറ വിൽപ്പന നടത്തിയിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടക്കണ്ണിപ്പാറ കൊല്ലപ്പിള്ളിയിൽ അജിമോനാണ് (42) അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്ന് ആറ് കുപ്പികളിലായി മൂന്ന് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉടുമ്പൻഞ്ചോല പൊലീസ് കണ്ടെടുത്തു. 4450 രൂപയും ഇരുചക്രവാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അബ്ദുൾഖനി, സബ് ഇൻസ്‌പെക്ടർ ഷിബു, എ.എസ്.ഐ മോഹൻ, എസ്.സി.പി.ഒ വിജയകുമാർ, ബിനുമോൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.