
മണക്കാട്: രാഹുൽ ഗാന്ധിയുടെ ഭാരത്‌ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത്‌കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുചക്ര വാഹന റാലി നടത്തി. മണ്ഡലം പ്രസിഡന്റ് ബിബിൻജോസഫ് നയിച്ച വാഹന റാലി, കുന്നത്തുപാറയിൽ യൂത്ത്‌കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിച്ചു.അംഗംവെട്ടി കവലയിൽ നടന്ന സമാപന സമ്മേളനം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു ..കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബി സഞ്ജയ് കുമാർ, ഡി. സി. സി മെമ്പ മാരായ പി പൗലോസ്, പി എസ്.ജേക്കബ്,ബ്ലോക്ക്‌കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ ടോണി കുര്യാക്കോസ്, വി. ജി.സന്തോഷ്‌കുമാർ , ഐ. എൻ. ടി. യു. സി മണ്ഡലം പ്രസിഡന്റ് അഖിൽ സുഭാഷ്, തുടങ്ങിയവർ നേതൃത്വം നൽകി.