തൊടുപുഴ :അർബൻ സഹകരണ ബാങ്കിലെ നിക്ഷേപത്തിൻമേലുള്ള ഡി. ഐ.സി. ജി. സി ഇൻഷുറൻസ് തുക ലഭിക്കുന്നതിനുള്ള നടപടികൾക്കായി നിക്ഷേപകർ കെ. വൈ. സി (പാൻ ,ആധാർ കാർഡ് ,ഡ്രൈവിംഗ് ലൈസൻസ് ,പാസ്‌പോർട്ട്, വോട്ടേഴ്‌സ് ഐഡി, തുടങ്ങിയവയിൽ ഏതിന്റയെങ്കിലും പകർപ്പും) , മറ്റേതങ്കിലും ബാങ്കിന്റെ (സഹകരണ ബാങ്കുകൾ ഒഴികെ ) അക്കൗണ്ട് പാസ്ബുക്ക് പകർപ്പും സഹിതം ബാങ്ക് ശാഖയിൽ എത്തി സമ്മതപത്രം നൽകേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.