ഇടവെട്ടി: ഗ്രാമപഞ്ചായത്തിൽ ആധുനിക ശ്മാശാനം (ഗ്യാസ് / ഇല്കട്രിക്കൽ ഉപയോഗിച്ചുള്ളത്) സ്ഥാപിക്കുന്നതിന് വേണ്ടി വൈദ്യുതി, വെള്ളം, വഴി എന്നിവ ലഭ്യമായിട്ടുള്ള 30 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്ത് പരിധിയിൽ ആവശ്യമുണ്ട്. ഭൂമി വിലക്ക് നൽകാൻ താൽപര്യമുള്ളവർ സെന്റ് ഒന്നിന് പ്രതീക്ഷിക്കുന്ന തുക ക്വാട്ട് ചെയ്ത അപേക്ഷ ക്ഷണിക്കുന്നു. രേഖാമൂലമുള്ള അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതും കരമടച്ചിട്ടുള്ളതുമായ രേഖകൾ ഹാജരാക്കേണ്ടതാണ്. അപേക്ഷകൾ സെപ്തംബർ 27ന് വൈകിട്ട് 5 നകം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കേണ്ടതാണെന്ന്.ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌
സെക്രട്ടറി അറിയിച്ചു.