തൊടുപുഴ : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യത പൊതു പരീക്ഷ തുടങ്ങി.ഇന്നലെ ആരംഭിച്ച പത്താം തരം തുല്യത പരീക്ഷയ്ക്ക് ജില്ലയിൽ ഏഴ് പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. ജി. എച്ച്. എസ്
മറയൂർ 21, ജിഎച്ച്എസ്എസ് അടിമാലി 31, പി എച്ച് എസ് എസ് വണ്ടിപെരിയാർ 32,വി എച്ച് എസ് എസ് വാഴത്തോപ്പ് 18, ട്രൈബൽ എച്ച് എസ് എസ് കട്ടപ്പന 47, തൊടുപുഴ ഗേൾസ് എച്ച്എസ്എസ് 22, തൊടുപുഴ ബോയ്‌സ് എച്ച്എസ്എസ് 21 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ എണ്ണം. പരീക്ഷ 23ന് അവസാനിക്കും.