angath

മുട്ടം:മുട്ടം സാംസ്കാരിക വേദിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, വെള്ളി,ശനി,ഞായർ ദിവസങ്ങളിലായി നടന്ന സാംസ്കാരികോത്സവത്തിന് സമാപനമായി.സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കലാ,സാഹിത്യം, ശിങ്കാരിമേളം എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു.കോടതി കവലയിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടവും ശിങ്കാരിമേളം മത്സരവും മുട്ടം എസ് ഐ പി കെ ഷാജഹാൻ ഫ്ലാഗ് ഓഫ് ചെയ്തു.സാംസ്കാരിക വേദിയുടെ ഉദ്ഘാടനം പി ജെ ജോസഫ് എം എൽ എ നിർവഹിച്ചു.സാംസ്കാരിക വേദി പ്രസിഡന്റ് ജോസിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഗ്ലോറി കെ പൗലോസ്,മാത്യു പാലംപറമ്പിൽ, അഡ്വ:അരുൺ പൂച്ചക്കുഴിയിൽ,റെജി ഗോപി,ഷേർളി അഗസ്റ്റിൻ,മേഴ്സി ദേവസ്യ,സൗമ്യ സാജബിൻ,ജോസ് കടത്തലകുന്നേൽ,സിജോ കളരിക്കൽ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അശോകൻ മറയൂർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി രക്ഷാധികാരികളായ സുജി മാസ്റ്റർ,അപ്പച്ചൻ ചാരക്കുന്നത്ത്, ജോർജ് മുഞ്ഞനാടൻ എന്നിവർ സംസാരിച്ചു.ജനകീയ പായസ വിതരണം,മാവേലി എഴുന്നള്ളത്ത്, കലാസന്ധ്യ,മെഗാഷോ എന്നിങ്ങനെ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ക്യാഷ് പ്രൈസുകളും നൽകി.

പായസ വിതരണം,മാവേലി എഴുന്നള്ളത്ത്, മുട്ടത്ത് നിന്ന് മൺമറഞ്ഞ കലാ സാഹിത്യ പ്രതിഭകളുടെ വീഡിയോ പ്രദർശനം,കലാസന്ധ്യ, മെഗാ ഷോ എന്നിവ നടത്തി.

അംഗത് കത്തോലി ഏറെ ആകർഷകമായി​​​​സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിങ്കാരിമേളം മത്സരത്തിനോടൊപ്പം എത്തിയ മുറ ഇനത്തിലുള്ള അംഗത് കത്തോലി എന്ന പോത്ത് പ്രദേശവാസികളെ ഏറെ ആകർഷിച്ചു.പോത്തിന്റെ എഴുന്നള്ളത്ത്‌ കോടതി കവലയിൽ നിന്ന് ആരംഭിച്ച് മുട്ടം ടാക്സി സ്റ്റാൻഡിൽ സമാപിച്ചു.വഴിയോരങ്ങളിൽ കാത്ത് നിന്ന ആളുകൾ കൂട്ടത്തോടെയാണ് പോത്തിന്റെ ഫോട്ടോ എടുക്കാനും പോത്തിനോടൊപ്പമുള്ള സെൽഫി എടുക്കാനും തിരക്ക് കൂട്ടിയത്.ഇന്ത്യയിലെ ഏക ഇന്റർ നാഷ്ണൽ ചാമ്പ്യനായ റൂസ്ഥൻ കത്തോലിയുടെ കുട്ടിയാണ് അംഗത് കത്തോലി.ഹരിയാന പഞ്ചാബ് രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ജൂനിയർ,സീനിയർ എന്നിങ്ങനെ എട്ടോളം ചാമ്പ്യൻ ഷിപ്പുകളിൽ പങ്കെടുത്ത് വിന്നറായിട്ടുണ്ട് അംഗത് കത്തോലി.മൂന്നര വയസ് പ്രായമുള്ളപ്പോഴാണ് അംഗത് കത്തോലിയെ ഹരിയാനയിൽ നിന്ന് കല്ലൂർക്കാട് സ്വദേശി വാങ്ങിയത്. ഇപ്പോൾ 1880 കിലോയോളം തൂക്കമുണ്ട്.