പീരുമേട്:എസ്.എം.എസ് ക്ലബ്ബ ആന്റ ലൈബ്രറിയും, പീരുമേട് മാർബസേലിയസ് എഞ്ചിനിയറിങ്ങ് കോളേജും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടി പൂവിളി -2022എന്ന പേരിൽ മൂന്ന് ദിവസം നീണ്ട് നിന്ന് ഓണാഘോഷ പരിപാടികൾ മെഗാ വടംവലി മത്സരത്തോടടെ സമാപിച്ചു. വടംവലിയിൽ ഒന്നാം സമ്മാനം കുമളി സെവൻസ് പതിനായിരം രൂപയും , രണ്ടാംസമ്മാനം7500 രൂപ ആമയാർ സെവൻസും മൂന്നാം സമ്മാനം5000 രൂപ വണ്ടി പെരിയാർ ഇഞ്ചക്കാടനും കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനം പീരുമേട് ആട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് നും ലഭിച്ചു.തുടർന്ന് എസ്.എം.എസ് ക്ലബ്ബിൽ ചേർന്ന സാംസ്‌കാരിക സമ്മേളനവും സമ്മാനദാനവും നടന്നു. സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു. മാർബസേലിയസ് എൻജിനിയറിംഗ് കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് മുഖ്യാതിഥിയായിരുന്നു. നൂറു വർഷം തികഞ്ഞ എസ്എംഎസ് ക്ലബ്‌ന്റെ മുൻകാല പ്രവർത്തകരെ പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു ആദരിച്ചു . പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻആർ ദിനേശൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി എ ജേക്കബ്, പഞ്ചായത്തു മെമ്പർമാരായ കെ ജെ തോമസ് ,എം എബ്രഹാം, ക്ലബ്ബ് പ്രസിസന്റ് വി.എസ്.പ്രസന്നൻ,സെക്രട്ടറി സി വി വിജയകുമാർ , ലൈബ്രറി കൗൺസിൽ അംഗം പി എൻ മോഹനൻ, പി.കെ.രാജൻ, ഗിന്നസ് മാടസ്വാമി, ഗിന്നസ് സുനിൽ, എം ഷാഹുൽ ഹമീദ് സി സന്തോഷ് കുമാർ ആർ.കെ.മുരളീധരൻ , റിനി രാജീവ് എന്നിവർ സംസാരിച്ചു. മൈക്കിൾ ജോസ് ഫ് അദ്ധ്യക്ഷനായിരുന്നു.