ഇടുക്കി :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ22 മുതൽ ഒക്ടോബർ 18 വരെ ബേക്കറി ആന്റ് കൺഫെക്ഷണറി എന്ന വിഷയത്തിൽ അധിഷ്ഠിതമായ 20 ദിവസത്തെ ടെക്‌നോളജി മാനേജ്മന്റ് ഡെവലെപ്‌മെന്റ് പ്രോഗ്രാം തൊടുപുഴയിൽ നടത്തും. 45 വയസിൽ താഴെയുള്ള യുവതീ യുവാക്കൾക്ക് നൈപുണ്യ അധിഷ്ഠിത പരിശീലനം നൽകുന്നതിലൂടെ അവർക്ക് സംരംഭങ്ങൾ സ്ഥാപിക്കുന്നതിനോ സംരംഭകരാകാൻ അവരെ പ്രാപ്തരാക്കുന്നതിനോ വേണ്ടി മെച്ചപ്പെട്ട പ്രാവീണ്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തുന്നത്.
പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കി 04862235207/235410,താലൂക്ക് വ്യവസായ ഓഫീസ്, തൊടുപുഴ 9496267826, 7561000808
താലൂക്ക് വ്യവസായ ഓഫീസ്, ദേവികുളം 8921377133,താലൂക്ക് വ്യവസായ ഓഫീസ്, പീരുമേട് 9744303626, 8547548112,താലൂക്ക് വ്യവസായ ഓഫീസ്, ഉടുമ്പൻചോല 9947297447, 9961137971.