തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സബ് ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്‌കൂൾ ഇൻഡോര്‍‌സ്റ്റേഡിയത്തിൽ നടത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ടീമാണ്‌ജേതാക്കൾ. നെടുങ്കണ്ടംഹോളിക്രോസ്‌കോൺവെന്റ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. സബ്ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മുണ്ടക്കയം ഡിപോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്‌ജേതാക്കൾ. കാളിയാർ സെന്റ്‌മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ്‌ജോർജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സന്ദീപ് സെൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജോർലി കുര്യൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. നെറ്റ്‌ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ. രവീന്ദ്രൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം എ.പി. മുഹമ്മദ് ബഷീർ, സംസ്ഥാന നെറ്റ്‌ബോൾ അസോസിയേഷൻ നിരീക്ഷകൻ അഖിൽ ജി.,ഡോ.ബോബു ആന്റണി എന്നിവർ പ്രസംഗിച്ചു. മാത്യുജോസ്, വിജിത് സി.റ്റി,ജോജോജോബിഷ്, മുഹമ്മദ് ഫാസിൽ എന്നിവർ മത്സരത്തിന്‌നേതൃത്വം നല്കി. 17, 18 തിയതികളിൽ പാലക്കാട് വച്ച് നടത്തുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമുകളെ ഈ മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുത്തു.