മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ഉദയപുരുഷ സ്വാശ്രയ സംഘത്തിന്റെ എട്ടാമത് വാർഷികമായ 'കന്നിക്കൊയ്ത്തിന്റെ 'സ്വാഗതസംഘ രൂപീകരണ യോഗം ലൈബ്രറി ഹാളിൽ സംഘം പ്രസിഡന്റ് പി.സി.ആന്റണിയുടെ അദ്ധ്യക്ഷതയിൽ ലൈബ്രറി പ്രസിഡന്റ് കെ സി .സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ക്വിസ് മത്സരം,വടംവലി,നാടൻ മത്സരങ്ങൾ, കുടുംബ സംഗമം,തുടങ്ങിയ പരിപാടികളോടെ സെപ്തംബർ 23ന് തുടങ്ങി ഒക്ടോബർ 16 ന് തൊടുപുഴ ടൗൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനവും കൊല്ലം
ആവിഷ്‌കാരയുടെ ദൈവം തൊട്ട ജീവിതം എന്ന പ്രോഫഷണൽ നാടകത്തോടെ കന്നിക്കൊയ്ത്ത് സമാപിക്കും.
കെ സി.സുരേന്ദ്രൻ(ചെയർമാൻ) ,ജോസ് തോമസ്, എ.പി.കാസീൻ (വൈസ് ചെയർമാൻമാർ )പി.സി. അന്റണി (പ്രസിഡന്റ് )പി.കെ.രാജു (സെക്രട്ടറി),ബിബിൻ ബാബു (ട്രഷറാർ) എന്നിവരടങ്ങിയ 75 അംഗ സ്വാഗതസംഘം രൂപീകരിച്ചു.എ. പി.കാസീൻ, ജോസ് തോമസ്,കെ.എം രാജൻ,പി.വി.സജീവ്, കെ.റ്റി ബിജു, ക്രിസ്റ്റോ ജോർജ്ജ്,പി.എൻ .മനോഹരൻ,പി.എം .ചാക്കോ,ഗണേഷ് കുമാർ, അനുകുമാർ തൊടുപുഴ എന്നിവർ പ്രസംഗിച്ചു.പി.കെ.രാജു സ്വാഗതവും ബിബിൻ ബാബു നന്ദിയും പറഞ്ഞു.