മുട്ടം: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മർച്ചന്റ് അസ്സോസിയേഷന്റേയും കുടുംബശ്രീയുടെയും സഹകരണത്തോടെ നടത്തുന്ന ഓണ ഫെസ്റ്റ് -2022 ന്റെ സമാപനം ഇന്ന് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റും സംഘടക സമിതി ചെയർ പേഴ്‌സനുമായ ഷൈജ ജോമോനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ എൻ .കെ. ബിജുവും അറിയിച്ചു. രാവിലെ 10 മുതൽ മുട്ടം ടാക്‌സി സ്റ്റാന്റിൽ ജനകീയ വടംവലി,എണ്ണമരത്തിൽ കയറ്റം, ഉറിയടി,മിഠായ പെറുക്കൽ,സുന്ദരിക്ക് പൊട്ടുകുത്തൽ,കസേരകളി എന്നിങ്ങനെ മത്സരങ്ങൾ നടത്തും.വൈകിട്ട് 4 ന് കോടതിക്കവലയിൽ നിന്നും ആരംഭിക്കുന്ന അഖില കേരള പുലികളി മത്സരം.തുടർന്ന് മുട്ടം ടാക്‌സി സ്റ്റാന്റിൽ സമാപന സമ്മേളനവും ഗോൾഡൻ വോയിസിന്റെ ഗാനമേളയും നടത്തും.