തൊടുപുഴ : മർച്ചന്റ്‌സ് അസോസിയേഷനും, മുനിസിപ്പാലിറ്റിയും, ഡി.റ്റി.പി.സിയും സംയുക്തമായിഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണോത്സവ് 2022 ന് പ്രൗഢഗംഭീര തുടക്കം. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം. പി​ ഉദ്ഘാടനം നിർവഹിച്ചു.

തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരഷോത്തമൻ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ അഡ്വ. ജോസഫ് ജോൺ, സി. പി. എം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ,ഡി.സി.സിപ്രസിഡന്റ് സി.പി. മാത്യു, ഐ.യു.എം.എൽജില്ലാ പ്രസിഡന്റ്എം.എസ്.മുഹമ്മദ്, ബി.ജെ.പിജില്ലാ പ്രസിഡന്റ്കെ.എസ്.അജി,കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഐ.ആന്റണി, കേരള കോൺഗ്രസ് (ജെ) പ്രസിഡന്റ്എം.ജെ.ജേക്കബ്,ഡി.റ്റി.പി.സിസെക്രട്ടറി ജിതേഷ് ജോസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ രക്ഷാധികാരി ഹാജി വി. എ ജമാൽ മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ. ജയശങ്കർ, ജില്ലാ സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ. എച്ച് കനി,ഓണോത്സവ് ജനറൽ കൺവീനർ ടോമി സെബാസ്റ്റ്യൻ,യൂത്ത് വിംഗ് പ്രസിഡന്റ് താജു എം. ബി,വനിതാ വിംഗ് പ്രസിഡന്റ് ലാലി വിൽസൺ, രാഷ്ട്രീയ വ്യാപാരി നേതാക്കൾ പങ്കെടുത്തു.