അടിമാലി: ഓടക്കാ സിറ്റിയിൽ തലയിണ നിർമ്മാണ യൂണിറ്റിലെ യന്ത്രത്തിൽ യുവതിയുടെ കൈ കുടുങ്ങി'ഓടക്കാസിറ്റി വെള്ളയാംകുടിയിൽ വീട്ടിൽ ഹസീന (30)ആണ് അപകടത്തിൽപ്പെട്ടത് ഇന്നലെ രാവിലെ 11 നാണ് അപകടം. അടിമാലിപൊലീസും ഫയർഫോഴ്‌സും നാട്ടുകാരും മൂന്നു മണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ് യന്ത്രത്തിൽ നിന്നും യുവതിയുടെ കൈ വേർപെടുത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദഗ്ദ്ധച്ചികിൽസക്കായി എറണാ കുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.