തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി,ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് ലൈൻ ഇടുക്കി എന്നിവരുടെ നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് സ്കൂൾ അദ്ധ്യാപകർക്കായി 'അറിവ് ' എന്ന പേരിൽ ട്രെയിനിങ്ങ് പദ്ധതി സംഘടിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30 ന് മൂന്നാർ വി. എസ്. എസ്. എസ് ട്രെയിനിങ്ങ് ഹാളിൽ നടക്കുന്ന ഉദ്ഘാടന പ്രോഗ്രാം ഇടുക്കി പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ശശി കുമാർ പി. എസ് ഉദ്ഘാടനം ചെയ്യും.ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എം ജി ഗീത, ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ പ്രയ്‌സൺ ഏലിയാസ് എന്നിവർ സംസാരിക്കും.തുടർന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ അധ്യാപകർക്കായി പരിശീലനം നൽകും.

സിറാജ്ജുദ്ദീൻ പി. എ, സബ് ജഡ്ജ്, ലീഗൽ സർവീസസ് അതോറിറ്റി

"കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും പോക്സോ നിയമങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി ഇടുക്കി ജില്ലയെ ഇത്തരം അതിക്രമങ്ങളിൽ നിന്ന് വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത അധ്യാപക പ്രതിനിധികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഇവരിലൂടെയാണ് ജില്ലയിലെ വിദ്യാർത്ഥികളിലേക്ക് പദ്ധതി എത്തിക്കുന്നത്"