വണ്ണപ്പുറം : 'ടൗൺ ബൈപ്പാസ് റസിഡന്റസ് അസ്സോസിയേഷന്റെ ആഭ്യമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി.വണ്ണപ്പുറം ശ്രീനാരായണ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങൾ നടത്തി. സാംസ്‌ക്കാരിക സമ്മേളനം അസ്സോസിയേഷൻ പ്രസിഡന്റ് പി.എസ്.അനിൽ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി കൺവീനർ ഷാജു ഉതുപ്പ് അദ്ധ്യക്ഷനായ സമ്മേളനത്തിൽ കൺവീനർ കെ.ഇ.മുഹമ്മദ് സ്വാഗതവും എൻ.കെ.ബാബു റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ ആദരിച്ചു. ഓണസദ്യയും പായസവിതരണവും നടത്തി.