കുമളി: ഏലം കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന്‌കേരള കർഷകസംഘം പീരുമേട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വിലയില്ലായ്മയും വിവിധതരം രോഗങ്ങളും മൂലം എലത്തിന്റെ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ.ഏലം കർഷകർ ആകെ പ്രതിസന്ധിയിലാണ് ഉത്പ്പാദന ചിലവിന്റെ പകുതിപോലും ഏലക്കായക്ക് വില ലഭിക്കുന്നില്ല. സ്‌പൈസസ് ബോർഡ് ഏലം കർഷകരെ സഹായിക്കാൻ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കർഷക സംഘം സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി അംഗ പി.പി.ചന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ,ബേബി മാത്യു ,സോമശേഖരൻ, ജോസ് അഴകത്തിൽ, എന്നിവർ സംസാരിച്ചു .വൈ എം ബെന്നി അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായി കെ എം സിദ്ദിഖ് പ്രസിഡന്റ് ജോസഫ് അഴകത്തിൽ സെക്രട്ടറി, വൈ എം ബെന്നി ട്രഷറർ, എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു .കുമളിയിൽ കേരള കർഷകസംഘം പീരുമേട് ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്നടന്ന പ്രകടനം