തൊടുപുഴ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ എക്‌സൈസ്, പൊലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ തൊടുപുഴ നഗരസഭയിലെ സ്‌കൂളുകളുടെ പരിസരങ്ങളിലുള്ള കടകളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് സംയുക്ത പരശോധനയും ബോധവൽക്കരണവും നടത്തി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ശരണബാല്യം പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ പരശോധനകൾ നടത്താൻ തീരുമാനിച്ചതായും ജില്ലാ ശിശു സംരക്ഷണ ഓഫിസർ എം.ജി. ഗീത അറിയിച്ചു. തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസർ സെബാസ്റ്റ്യൻ പി.എ, തൊടുപുഴ എസ്.ഐ പി.കെ. സലിം, എക്‌സൈസ് ഓഫീസർമാരായ സിന്ധു കെ, അനീഷ് ജോൺ, സിവിൽ പൊലീസ് ഓഫിസർമാരായ അനസ് പി.എ, സവീഷ് ടി.എ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർമാരായ ജോമറ്റ് ജോർജ്, കിരൺ കെ. പൗലോസ്, ഔട്ട്‌റീച്ച് വർക്കർ മിനിമോൾ സോമൻ എന്നിവർ നേതൃത്വം നൽകി.