ചെറുതോണി: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന 'റൈസ്'(ആർ.ഐ.എസ്.ഇ) പദ്ധതിയുടെ ഈ വർഷത്തെ ഇടുക്കി നിയോജക മണ്ഡലതല ഉദ്ഘാടനവും നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായുള്ള മെറിറ്റ് അവാർഡ് വിതരണവും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് എം.പി അറിയിച്ചു.