dharna

തൊടുപുഴ: വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഗവ. മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഡി.എം.ഒ ഓഫിസ് ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. സാം .വി. ജോൺ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. എവിൻ, ട്രഷറർ ഡോ. രശ്മി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ജോബിൻ, ഡോ. അൻസൽ, ഡോ. ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.
. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കി നടന്ന നിസ്സഹകരണ സമരത്തെ പാടെ അവഗണിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും അതിനാൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.