tharun
ബി ജെ. പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗിന് മുന്നിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിനിധി പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നു

തൊടുപുഴ: വ്യാപാരികളുടെ പ്രശ്‌നങ്ങൾ ബി ജെ. പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗിന് മുന്നിൽ അവതരിപ്പിച്ച് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ. കൊവിഡ് ഏൽപ്പിച്ച പ്രഹരത്തിൽ നിന്നും വ്യാപാരികൾക്ക് ഇനിയും കരകയറാൻ പറ്റാത്ത സാഹചര്യത്തിൽ വ്യാപാര വളർച്ചയ്ക്ക് വേണ്ടി കൃത്യമായ സഹായങ്ങൾ ഏർപ്പെടുത്തണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിനിധി വൈസ് പ്രസിഡന്റ് ജോസ് ആലപ്പാട്ട്എവർഷൈൻ ആവശ്യപ്പെട്ടു.
ജി.എസ്. ടി ഉദ്യോഗസ്ഥരുടെ വ്യാപാരദ്രോഹ നടപടികൾ അവസാനിപ്പിക്കണം, ഓൺലൈൻ കുത്തകൾക്ക് കടിഞ്ഞാൺ ഇടണം തുടങ്ങിയവിഷയങ്ങൾ തരുൺ ചുഗിന് മുന്നിൽ അസോസിയേഷൻ അവതരിപ്പിച്ചു.
രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ കർഷകരെയും, വ്യാപാരികളെയും ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ വ്യാപാരസമൂഹത്തിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും വേണ്ടി സർക്കാർ പ്രവർത്തിക്കുമെന്നുംവ്യാപാരികളുടെ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും തൊടുപുഴ അസോസിയേഷൻ അംഗങ്ങൾക്ക് തരുൺ ചിഗ് ഉറപ്പ് നൽകി.