gopalan

ഇടുക്കി : മാങ്കുളത്ത് കാർഷിക മേഖലക്ക് നിരന്തര ഭീഷണിയായി മാറിയ പുലി ആക്രമിക്കാൻ വന്ന സാഹചര്യത്തിൽ പ്രാണരക്ഷാർത്ഥം ധീരമായി നേരിട്ട് വകവരുത്തിയ അമ്പതാംമൈൽ ചിക്കണംകുടി ഗോപാലനെ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ: റോണി മാത്യു ഗോപാലനെ പൊന്നാട അണിയിച്ച് ആദരിക്കുകയും സഹായം കൈമാറുകയും ചെയ്തു.യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ഭാരവാഹികളായ ബിറ്റു വൃന്ദാവൻ, ആൽബിൻ പേണ്ടാനം, ആബേഷ് അലോഷ്യസ്, ജില്ലാ പ്രസിഡന്റ്‌ജോമോൻ പൊടിപാറ, ജോമി എബ്രഹാം, വിപിൻ സി അഗസ്റ്റിൻ,റെക്‌സോൺ വി എം, രഞ്ജിത്ത് കൃഷ്ണൻ, റെയ്ഗൺ മാത്യു, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, ആന്റോ വർഗ്ഗീസ്,ജോമി കുന്നപ്പിള്ളി, ഡിജോ വട്ടോത്ത് , പ്രിന്റോ ചെറിയാൻടിൽ , വെള്ളത്തൂവൽ മണ്ഡലം പ്രസിഡന്റ് ബേബി മുളയ്ക്കൽ , ജില്ലാ കമ്മിറ്റി അംഗം ബിജു തൈക്കൂട്ടം, ജോയി കടുവാതൂക്കിൽ, ബിനു പള്ളത്ത് തുടങ്ങിയവർ പങ്കെടുത്തു.