വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള വ്യക്തിഗത ആനുകൂല്യത്തിനുളള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പദ്ധതികൾക്കുളള അപേക്ഷ ഗ്രാമപഞ്ചായത്ത് ആഫീസിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 20 വൈകിട്ട് 5 മണി വരെ.