
നെടുങ്കണ്ടം:രാമക്കൽമേട്ടിൽ ഗുരുതരമായി പരിക്കേറ്റ് വീടിനുള്ളിൽ അഭയം പ്രാപിച്ച വാനരനെ രക്ഷപെടുത്തി.
തിങ്കളാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് രാമക്കൽമേട് മരുതുങ്കൽ വിജയന്റെ വീട്ടിൽ 9 വയസ് പ്രായമുള്ള വാനരൻ ആരുടെയോ ആക്രമണത്തിൽ പരിക്കേറ്റ് വീടിനുള്ളിലെ വർക്ക് ഏരിയയിൽ പ്രവേശിച്ചത്. പരിക്ക് മാരകമായതിനാൽകുമളി റേഞ്ച് ഓഫീസറെ അറിയിക്കുകയായിരുന്നു. പീരുമേട് നിന്നുള്ള ആർആർ ടി ടീം രാത്രി 11 മണിയോടെ സ്ഥലത്തെത്തിഅവശനിലയിലായ വാനരനെ കൂട്ടിനുള്ളിലാക്കി രക്ഷിക്കുകയുമായിരുന്നു.തുടർന്ന് തേക്കടി ഫോറസ്റ്റ് വിഭാഗത്തിന്റെ മൃഗ ഡോക്ടറുടെ അടുത്ത് രാത്രിയിൽ തന്നെഎത്തിച്ച് അടിയന്തിര ചികിത്സ ഉറപ്പാക്കുകയും ചെയ്തു.