തൊടുപുഴ : ജില്ലാ സമ്മേളനത്തിന് മുന്നോടിയായി എൻ ജി ഒ യൂണിയൻ ഏരിയ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ചേരുന്ന തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാറും ഇടുക്കി ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി സന്തോഷും 16ന് വെസ്റ്റ് ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം വി ശശിധരനും 20ന് ഉടുമ്പഞ്ചോല ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി ഗാദയും കട്ടപ്പന ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി എസ് ശ്രീകുമാറും 22ന് അടിമാലി ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ സുനിൽകുമാറും കുമളി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ജി ശ്രീകുമാറും23 ന് പീരുമേട് ഏരിയ സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം ബി കെ ഷംജുവും 27ന് ദേവികുളം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പ്രശോഭദാസും ഉദ്ഘാടനം ചെയ്യും.