പീരുമേട്:കുട്ടിക്കാനം -കട്ടപ്പന സംസ്ഥാനപാതയിൽ കുട്ടിക്കാനം മുതൽ പള്ളികുന്ന് വരെയുള്ള റോഡിന്റെ ടാറിംഗിന്റെ ഭാഗമായി വശങ്ങളിൽ കോൺക്രീറ്റ് ചെയ്തത് ഒലിച്ചു പോയി. മെറ്റലും, മണലുമാണ് ഇനി ഇവിടെ ശേഷിക്കുന്നത്. ഏതാനും വർഷങ്ങളായി റോഡ് പണി ആരംഭിച്ചത് ടാറിങ്ങ് അടുത്തയിടെയാണ് പൂർത്തിയായത്.പീരുമേട് പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തോരാതെ മഴ പെയ്യുകയാണ് ഈ മഴയിൽ ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ ഇതിന്റെ ഉറപ്പില്ലായ്മ അധികൃതർ പരിശോധിച്ചില്ല.മഴയിലും ജോലികൾ തീർക്കാൻ കരാറുകാരൻ തിടുക്കപ്പെട്ട് പൂർത്തിയാക്കുകയായിരുന്നു. ഇതോടെ വശങ്ങളിലെ കോൺക്രീറ്റ് ഒലിച്ച്പോവുകയായിരുന്നു.