തൊടുപുഴ :ന്യൂമാൻ കോളേജിൽ പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, സംസ്‌കൃതം, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ എറണാകുളത്തുള്ള കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറേഴ്‌സ് പാനലിൽ പേര് രജിസ്റ്റർ ചെയ്യണം. താൽപ്പര്യമുള്ളവർക്ക് അവരുടെ ബയോഡാറ്റ കോളേജ് ഇ-മെയിൽ ഐഡിയിലേക്ക് (newmancollegethopuzha@gmail.com) സെപ്തംബർ 30 ന് മുമ്പായി അയയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക.