പുറപ്പുഴ: പേവിഷബാധ നിയന്ത്രിക്കുന്നതിനു വേണ്ടി പുറപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിലായി നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുന്നു. 19ന് രാവിലെ 10. പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ ചേലപ്പാറ വെറ്ററിനറി സബ്‌സെന്ററിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 10 മുതൽ 1 മണി വരെ എല്ലാ സെന്ററുകളിലും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതാണ്.
ക്യാമ്പ് സെന്ററുകൾ :19ന് - വെറ്ററിനറി സബ് സെന്‌റർ, ചേലപ്പാറ, കുണിഞ്ഞി ,21ന് - ഗവ. എൽ. പി. സ്‌ക്കൂൾ -പുറപ്പുഴ.22ന് --വായനശാല-കണ്ണാടിക്കണ്ടം. 23ന് - വെറ്ററിനറി സബ്‌സെന്ററർ- വഴിത്തല . 24ന് -മൃഗാശുപത്രി-വള്ളിക്കെട്ട്.