
അടിമാലി: പതിനാലോളം കഞ്ചാവു കേസുകളിൽ പ്രതിയായ ഇരുമ്പുപാലം മുത്തിക്കാട് കരയിൽ ആനിച്ചുവട്ടിൽ സെയ്ദ് മുഹമ്മദിനെ അടിമാലി എക്‌സൈസ് റേഞ്ച് സംഘംകഞ്ചാവുമായി പിടികൂടി. ഇന്നലെ രാവിലെ അടിമാലി കോടതിയിൽ നിന്നുള്ള വാറണ്ട് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി വീട്ടിലെത്തിയ സമയത്താണ് പിടിയിലായത്.. അഞ്ഞൂറ് രൂപ നിരക്കിൽ വിൽപ്പന നടത്തുന്നതിനായി പത്തോളം ചെറു പൊതികളിലാക്കി പ്ലാസ്റ്റിക് കുപ്പിയിൽ ആട്ടിൻകൂടി നടുത്ത് ഒളിപ്പിച്ചു വക്കുന്നതിനിടയിൽ കയ്യോടെ പ്രതിയെ പിടിക്കുകയായിരുന്നു. 60 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളാക്കി വിൽപ്പന നടത്തുകയായിരുന്നു പതിവ്. എക്‌സൈസ് ഇൻസ്‌പെക്ടർ എ കുഞ്ഞമോന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ വി പി സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, രഞ്ജിത്ത് കവിദാസ് ,ഷാരാമോൾ, ശരത് എസ് പി എന്നിവരും പങ്കെടുത്തു.. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.