അടിമാലി: ആദിവാസി ഭൂമിയിൽ കൃഷി ചെയ്തു എന്നാരോപിച്ച് ഒരാളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.
ആദിവാസികളെ കബളിപ്പിച്ച് ഒരേക്കർ സ്ഥലം കൈവശപ്പെടുത്തി കൃഷി ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ഉടുമ്പൻചോല തിങ്കൾകാട് മൈലടിക്കുന്നേൽ വിജയൻ (58) നെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നൂറാംകരയിലാണ് കൃഷി ഭൂമി. ഇദ്ദേഹം ഉപയോഗിച്ച് കൊണ്ടുവന്ന ബൈും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കസ്റ്റഡിയിലെടുത്തു.