.നെടുങ്കണ്ടം :കരുണാപുരത്തെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി. കരുണാപുരം എൻഎസ്എസ് സ്‌കൂളിനായി അനുവദിച്ച ബസിന്റെ ഫ്‌ളാഗ് ഓഫ് ഡീൻ കുര്യാക്കോസ്എം.പിനിർവ്വഹിച്ചു.ഇടുക്കിയിലെ അതിർത്തി ഗ്രാമീണ മേഖലയിലെ നിരവധി കുട്ടികൾ ആശ്രയിക്കുന്ന വിദ്യാലയമാണ് കരുണാപുരം എൻ.എസ്.എസ് ഹയർ സെക്കന്ററി സ്‌കൂൾ. ഉൾനാടൻ മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾ കലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചും സമാന്തര സർവ്വീസുകളെ ആശ്രയിച്ചുമാണ് സ്‌കൂളിൽ എത്തിയിരുന്നത്. കൊവിഡ് പ്രതിസന്ധികളെ തുടർന്ന്, സ്വകാര്യ ബസുകളുടെ സർവ്വീസുകൾ കുറഞ്ഞതും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാഴ്ത്തി. ഇതോടെയാണ് എംപി ഫണ്ടിൽ നിന്നും സ്‌കൂളിന് ബസ് വാങ്ങുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചത്.ബസിന്റെ, സ്‌കൂളലേയ്ക്കുള്ള ആദ്യ യാത്രയിൽ ഡീൻ കുര്യാക്കോസും വിദ്യാർത്ഥികൾക്കൊപ്പം പങ്ക് ചേർന്നു. തുടർന്ന് നടന്ന യോഗം എംപി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ എസ്എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും കായിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ രജനി .ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, നെടുങ്കണ്ടം ബിഡിഒ എംകെ ദിലീപ്, ബസ് കമ്മറ്റി ചെയർമാൻ ബാബുമോൻ പി.എൻ, ബാലചന്ദ്രൻനായർ, ജെയ്‌മോൻ നെടുവേലി, പി.സി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.