
തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷനും, മുനിസിപ്പാലിറ്റിയും, ഡി. ടി. പി. സിയും സംയുക്തമായി ഓണാഘോഷങ്ങളുടെ ഭാഗമായി 6 ദിവസം നീണ്ടുനിന്ന ഓണോത്സവിന് സമാപനം.
തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പി. ജെ ജോസഫ് എം. എൽ. എഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, മുനിസിപ്പൽ കൗൺസിലർമാരായ കെ. ദീപക്,ഷീൻ വർഗീസ്, ജിതേഷ് സി. ഇഞ്ചക്കാട്ട്, കെ. എം. ബാബു, റോയി കെ. പൗലോസ്, കെ. സലീം കുമാർ, ജെയിൻ എം. ജോസഫ്, വേണു ഇ. എ. പി, എൻ. എൻ. രാജു, കെ.വിജയൻ, കെ. എച്ച്. കനി, ടോമി സെബാസ്റ്റ്യൻ, ജോസ് ആലപ്പാട്ട്എവർഷൈൻ,ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. ഓണോത്സവിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിക്കുള്ള സമ്മാനം യോഗത്തിൽ വിതരണം ചെയ്തു. സമാപനയോഗത്തിന് ശേഷം കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷന്റെ നടത്തി.