ഏലപ്പാറ: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ
ഡി.വെ.എഫ്.ഐ.ഏലപ്പാറ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജനകീയ സദസ്സ് പീരുമേട് എക്‌സൈസ് സബ്ബ് ഇൻസ്‌പെകടർ സതീശൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റീജോ ജേക്കബ് ആന്റപ്പൻ അദ്ധ്യക്ഷനായി. പ്രദീപ് രാജ് , പീരുമേട്പൊലീസ് സബ്ബ് ഇൻസ്‌പെക്ടറർമാരായമാരായ നൗഷാദ്, മനോജ്. ഡി.വെ.എഫ്. ഐ. സംസ്ഥാന കമ്മിറ്റി അംഗം അനൂപ്, ബ്ലോക്ക് പ്രസിഡന്റ് കലേഷ്, മേഖല സെക്രട്ടറി പ്രദീപ് രാജ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആന്റപ്പൻ എൻ ജേക്കബ്, അനിൽകുമാർ, എസ്.എൻ.ഡി.പി. യൂണിയൻ കൗൺസിലർ വി.പി. ബാബു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ലൈജു ചന്ദ്രശേഖരൻ, എസ്.ആർ സലീം ,അജിത് എന്നിവർ സംസാരിച്ചു