taring

ഇടവെട്ടി :വർഷങ്ങളുടെ കാത്തിരിപ്പിനും നിവേദന പ്രവാഹങ്ങൾക്കും ശേഷം നാല് മാസം മുമ്പ് ടീ ടാർ ചെയ്ത ഇടവെട്ടി തെക്കുംഭാഗം റോഡ് തകർന്നു. 47 ലക്ഷം രൂപ ചെലവിട്ടാണ് ഇടവെട്ടി പഴയ പോസ്റ്റ് ഓഫീസ് കവലയിൽ നിന്നും തുടങ്ങുന്ന രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് ടാർ ചെയ്തത്. 10 വർഷം മുമ്പ് ടാർ ചെയ്ത റോഡിലൂടെ കാൽ നട പോലും സാദ്ധ്യമല്ലാതായതോടെ നാട്ടുകാർ നിരന്തരം വകുപ്പ് മന്ത്രി അടക്കമുളളവർക്ക് നിവേദനം നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും തൊടുപുഴയിലെത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് 200 ലേറെ കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡിന്റെ ദുരവസ്ഥ അറിയിച്ചിരുന്നു.

പിന്നീട് ഫണ്ട് അനുവദിച്ചു. മാസങ്ങൾ കഴിഞ്ഞാണ് ടാറിംഗിന് നടപടി ആയത്. ടാറിംഗ് കാര്യക്ഷമമല്ലെന്ന് പണി നടക്കുമ്പോൾ തന്നെ പ്രദേശവാസികൾ പരാതി ഉന്നയിച്ചിരുന്നു. റോഡ് പണിയിലെ ക്രമക്കേട് അന്വേഷിക്കണമെന്നും പൂർണമായി തകരും മുമ്പ് റോഡ് ടാറിംഗ് നടത്തണമെന്നും റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.