തൊടുപുഴ : വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീ ദുർഗ്ഗാ ഭദ്ര ദേവി ക്ഷേത്രത്തിൽ സെപ്തംബർ 18ാം തിയതി ഞായറാഴ്ച മുതൽ അഷ്ടമംഗല ദേവ പ്രശ്‌നം നടക്കുന്നു. ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിന് ജ്യോതിഷ പണ്ഡിതൻമാരായ താമരശ്ശേരി വിനോദ് പണിക്കർ (വയനാട്) എടയ്ക്കാട്ട് ദേവിദാസൻ (കണ്ണൂർ) തുടങ്ങിയവർ നേതൃത്വം നൽകും.
അഷ്ടമംഗല ദേവപ്രശ്‌നത്തിന് മുന്നോടിയായി ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം നടക്കും. ഗണപതിഹോമം വഴിപാടായി സമർപ്പിക്കാൻ ഭക്തജനങ്ങൾ അവസരം ഒരുക്കിയിട്ടുണ്ട്.