തൊടുപുഴ: പത്ത് ലക്ഷത്തോളം വരുന്ന റബ്ബർ കർഷകരെ ബാധിക്കുന്ന
റബർ വിലയിടിവ് തടയുന്നതിന് നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിന്റെ കർഷക അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം ധർണ്ണ നടത്തും.ച് കേന്ദ്രസർക്കാർ അടിയന്തിരമായി വിപണിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 23 ന് രാവിലെ 10. 30 ന് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുമ്പിലേക്ക് പ്രതിഷേധ ധർണ്ണയും മാർച്ചും നടത്തhൻ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ പ്രൊഫ കെ ഐ ആന്റണി, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരിക്കാട്ട്,ബെന്നി പ്ലാക്കൂട്ടം, അഡ്വ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാച്ചേരി, ഷാനി ബെന്നി പാമ്പയ്ക്കൽ, റോയിസൺ കുഴിഞ്ഞാലിൽ, റോയി ലൂക്ക് പുത്തൻകളം, അബ്രഹാം അടപ്പുർ, ജോസ് കുന്നൂംപുറം, ജോസ് ഈറ്റക്കകുന്നേൽ, തോമസ് കിഴക്കേ പറമ്പിൽ, ജിജി വാളിയം പ്‌ളാക്കൽ, ജോർജ് അറയ്ക്കൽ, ബെന്നി വാഴചാരിക്കൽ, ജോസ് പാറപ്പുറം ജോസ് മാറാട്ടിൽ, തോമസ് മൈലാടൂർ, പി.ജി ജോയി.ജോജൊ അറയ്ക്കകണ്ടം,ഡിൽസൺ കല്ലോലിക്കൽ,ലാലി ജോസി ശ്രീജിത്ത് ഒളിയറയ്ക്കൽ,ആന്റോ വർഗീസ്, ജിന്റു തോമസ്,എം കൃഷ്ണൻ, ബെന്നി തെങ്ങും പിള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.